ജറുസലേം- ഏദൻ കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ മിസൈൽ തൊടുത്തു വിട്ടു. ഇന്നാണ്(വെള്ളി)അമേരിക്കയുടെ കപ്പലിന് നേരെ ഹൂത്തികൾ ആക്രമണം നടത്തിയത്. ചെങ്കടലിലൂടെയും ചുറ്റുമുള്ള വെള്ളത്തിലൂടെയും സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഹൂത്തികളുടെ ഏറ്റവും പുതിയ ആക്രമണമാണിത്. ഹൂത്തികളുടെ ആക്രമണം ആഗോളവ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
നവംബർ മുതൽ ഹൂത്തികളുടെ ആക്രമണം തടയുന്നതിന് വേണ്ടി ഏദൻ കടലിലും ചെങ്കടലിലും സഞ്ചരിക്കുന്ന അമേരിക്കയുടെ യുഎസ്എസ് കാർണിക്ക് കപ്പലിന് നേരെയാണ് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തത്. മിസൈലാക്രമണത്തെ വിജയകരമായി തടുത്തതായി അമേരിക്ക അവകാശപ്പെട്ടു. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂത്തികൾ ഏറ്റെടുത്തിട്ടില്ല.
യെമനിലെ തുറമുഖ നഗരമായ ഏദന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നതെന്ന് മിഡ് ഈസ്റ്റ് ജലപാതകളുടെ മേൽനോട്ടം വഹിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓപ്പറേഷൻസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)