ഗാസ - മൂന്ന് ഇസ്രായിലി ബന്ദികളുടെ വീഡിയൊ ഹമാസ് പുറത്തുവിട്ടു. തങ്ങള്‍ സൈനികരാണെന്ന് രണ്ടു പേര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 107 ദിവസമായി തങ്ങള്‍ തടങ്കലിലാണെന്നും അവര്‍ പറയുന്നു. ഞായറാഴ്ചയായിരിക്കണം വീഡിയൊ ഷൂട്ട് ചെയ്തത്. ഇസ്രായില്‍ വംശഹത്യയിലേക്ക് നയിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ലോക കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് വിഡിയൊ പുറത്തുവന്നത്. ബന്ദികളെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഇരുനൂറ്റമ്പതോളം ഇസ്രായിലികളെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയത്. അതില്‍ 132 പേര്‍ ഇപ്പോഴും ഗാസയിലുണ്ട്. 28 പേരുടെ മൃതദേഹങ്ങളും ഗാസയിലാണ്.
ഇരുപത്താറായിരത്തിലേറെ പേരാണ് ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണ്.
സമാധാനം വേണമെങ്കില്‍ മുസ്ലിംകള്‍ ഗ്യാന്‍വാപി ഹിന്ദുക്കള്‍ക്ക് കൈമാറണം-കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്