കൊച്ചി- ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് എ ആര് എം. പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്.
മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടോവിനോ തോമസ് എത്തുന്നത്. ടോവിനോ തോമസിന്റെ ജന്മദിനത്തില് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് മോഷന്‍ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേല്പാണ് ലഭിച്ചത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി എ ആര് എം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് എ ആര് എം. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറക്കാര്‍.
മാജിക് ഫ്രെയിംസ്, യു. ജി. എം മോഷന്‍ പിക്ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന് സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ്, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മണിയന്, അജയന്, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന് തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അഡിഷനല്‍ സ്ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന് ടി. ജോണ്‍ ആണ് ഛായാഗ്രാഹണം. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈന്‍: എന്‍. എം. ബാദുഷ, പി. ആര് ആന്റ് മാര്‍ക്കറ്റിംഗ് ഹെഡ്: വൈശാഖ് വടക്കേവീട്, വാര്‍ത്താ പ്രചരണം: ജിനു അനില്‍കുമാര്‍.