അമര്‍ ചിത്രകഥ പോലെ കണ്ടിരിക്കാം മലൈക്കോട്ടൈ വാലിബന്‍

കൊച്ചി- അമര്‍ ചിത്രകഥ പോലെ കണ്ടിരിക്കാനാവുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മികച്ച ഭാഷയില്‍ എഴുതുന്നതാണ് കഥാകൃത്ത് പി. എസ് റഫീഖിന്റെ പ്രത്യേകതയെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. 

അമര്‍ ചിത്രകഥ പോലുള്ളവ പറാനും എഴുതാനും ചെയ്യാനുമുള്ള താത്പര്യമാണ് മലൈക്കോട്ടെ വാലിബന്‍ ചെയ്യാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. 

യാഥാര്‍ഥ്യമെന്നത് മടുപ്പിക്കുന്ന അനുഭവമാണെന്നും അതുകൊണ്ടാണ് മലൈക്കോട്ടൈ വാലിബന്‍ പോലുള്ള കാല്‍പ്പനികത എഴുതുന്നതെന്ന് പി. എസ് റഫീഖും പറഞ്ഞു. 

പ്രണയവും പ്രണയ നിരാശയും ദുഃഖവും സന്തോഷവും ഉള്‍പ്പെടെയുള്ള മനുഷ്യരുടെ വികാരങ്ങളെല്ലാം ചേര്‍ത്തുവെച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മികച്ച നിരവധി ഘടകങ്ങള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ ചെയ്തിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി 25ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 

മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, കഥാകൃത്ത് പി. എസ് റഫീഖ്, നിര്‍മാതാവ് ഷിബു ബേബി ജോണ്‍, അഭിനേതാക്കളായ ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി, സുചിത്ര, കത നന്ദി, സഞ്ജന തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News