തൃശൂർ - നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ആശംസ നേരാൻ മലയാളത്തിന്റെ പ്രിയ താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും എത്തിയത് കുടുംബസമേതം. ചൊവ്വാഴ്ച രാത്രിതന്നെ എത്തിയ താരങ്ങളെ സുരേഷ് ഗോപിയും കുടുംബവും സന്തോഷത്തോടെ സ്വീകരിച്ചു. ഇവർ ഒരുമിച്ചുള്ള സൂപ്പർ ഫ്രെയിം ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻ ലാലും ഭാര്യ സുചിത്രയും സുരേഷ് ഗോപിക്കും ഭാര്യ രാധികക്കും ഒപ്പമുള്ള ചിത്രമാണ് വൈറലായത്. ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച വൈകീട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 8.45-നാണ് ഭാഗ്യ സുരേഷും മാവേലിക്കര സ്വദേശി മോഹൻ-ശ്രീദേവി ദമ്പതികളുടെ മകനും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം നടക്കുക.
വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം ഗുരുവായൂരിൽ ദർശനം നടത്തിയ സുരേഷ് ഗോപിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലാവൻഡർ പാടം സൗദിയിലും, മനംകവരുന്ന കാഴ്ചയും സുഗന്ധവും തേടി സഞ്ചാരികൾ