ചെന്നൈ- പൊങ്കല്‍, സംക്രാന്തി ഉത്സവ ദിവസത്തില്‍ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഒരു തെരുവീഥിയില്‍ പടക്കം പൊട്ടുന്ന വര്‍ണാഭമായ പശ്ചാത്തലത്തില്‍ കറുത്ത ഷര്‍ട്ടും വര്‍ണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. രാജാ സാബ് എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മാണം ടി. ജി. വിശ്വപ്രസാദ് നിര്‍വഹിക്കുന്നു. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്. പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.