ന്യൂയോര്‍ക്ക്- ടെക് ലോകം സെപ്തംബര്‍ 12ന് നടക്കാനിരിക്കുന്ന ആപഌന്റെ പുതിയ ഉല്‍പ്പന്ന ശ്രേണികളുടെ അവതരണത്തിനായി കാത്തിരിക്കുകയാണ്. പതിവു പോലെ സെപ്തംബറില്‍ ആപ്ള്‍ പുറത്തിറക്കുന്ന പുതിയ ഐഫോണുകളേയും വിയറബ്ള്‍ ഡിവൈസുകളേയും കുറിച്ച് അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇത്തവണ മൂന്ന് തരം ഐ ഫോണുകള്‍ ആപ്ള്‍ ഒന്നിച്ച് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്-ഐ ഫോണ്‍ 9, ഐ ഫോണ്‍ 9 പ്ലസ്, ഐ ഫോണ്‍ ടെന്‍ പ്ലസ്. ടെക് ലോകത്ത് ഇപ്പോള്‍ പ്രചരിക്കുന്ന ആപ്ള്‍ അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ഐ ഫോണ്‍ 9 ആപ്പഌന്റെ ഏറ്റവും വിലകുറഞ്ഞ എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണായിരിക്കും. 6.1 ഇഞ്ച് എല്‍സിഡി സ്ക്രീനും ഫെയ്സ് ഐഡി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാകുമെന്ന് ഇന്‍ക്വയറര്‍ റിപോര്‍ട്ട് ചെയ്യുന്നു. 5.8, 6.5 ഇഞ്ച് സ്ക്രീന്‍ സൈസുകളിലാണ് വരാനിരിക്കുന്ന മറ്റു രണ്ടു ഫോണുകള്‍. ഇവയില്‍ ഒന്ന് ഇരട്ട സിം കണക്ടിവിറ്റി നല്കുന്നതായിരിക്കുമെന്നും പല റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഇവയിലൊന്നില്‍ മൂന്ന് ക്യാമറകളായിരിക്കുമെന്നും റിപോര്‍ട്ടുണ്ട്. എല്ലാ തവണയും ആപ്ള്‍ സെപ്തംബറിലാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിക്കാറുള്ളത്. സെപ്തംബര്‍ 14ന് ഇവയുടെ ബുക്കിങും ആരംഭിക്കും.