Sorry, you need to enable JavaScript to visit this website.

സ്ത്രീധനം പോലെ ജീവനാംശവും തെറ്റോ? പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

- വിവാഹം ഇരുവരുടെയും ആവശ്യമെങ്കിൽ പിന്നെന്തിന് സ്ത്രീധനമെന്ന് നടൻ
  
 സ്ത്രീധനം പോലെ ജീവനാംശവും തെറ്റല്ലേയെന്ന ചോദ്യത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. വിവാഹ സമയത്ത് പെൺവീട്ടുകാർ പല ന്യായം പറഞ്ഞ് ഭർത്താവിന് സ്ത്രീധനം കൊടുക്കുന്നെങ്കിൽ ജീവനാംശം കോടതി ഇടപെടലിലൂടെ തീരുമാനിക്കുന്നു. എന്തിനാണ് വിവാഹം വേർപിരിയുമ്പോൾ ഭാര്യക്ക് കാശ് കൊടുക്കുന്നത്? അതല്ലേ വിവാഹത്തിന് മുന്നെയും കൊടുക്കുന്നതെന്നാണ് നടൻ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
 എടോ തന്നെ കെട്ടണമെന്ന് പറഞ്ഞ് ഒരു പെണ്ണും അതല്ലെങ്കിൽ എന്റെ മോളെ കെട്ടുമോ എന്ന് ചോദിച്ച് ഒരു പെൺവീട്ടുകാരും ആൺവീട്ടുകാരെ സമീപിക്കുന്നില്ല. മറിച്ച്, പെണ്ണിനെ ആവശ്യപ്പെട്ട് ആൺവീട്ടുകാരാണ് പെൺവീട്ടുകാരെ സമീപിക്കുന്നത്. പിന്നെ കല്യാണം കഴിക്കേണ്ടത് പെണ്ണിന്റെ മാത്രം ആവശ്യമാണെങ്കിൽ പെണ്ണുങ്ങളല്ലേ ആണുങ്ങളെ തേടി വരേണ്ടത്? കല്യാണം രണ്ടുപേർക്കും തുല്യ ആവശ്യമാണെങ്കിൽ പെണ്ണിനെ കേട്ടുന്നവന് എന്തിന് കൈക്കൂലി കൊടുക്കുന്നുവെന്നും നടൻ ചോദിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 തുല്യത അഥവാ ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ വേണ്ടേ? ഞാനും ഡിവോഴ്‌സിന്റെ സമയത്ത് പണം കൊടുത്തിട്ടുണ്ട്. രണ്ടുപേർ വേർപിരിയുമ്പോൾ എന്തിന് ഒരാൾക്ക് കാശ് കൊടുക്കണം? തന്നെ കെട്ടാൻ ഒരാൾക്ക് ഒരാൾ എന്തിന് കാശ് കൊടുക്കണം? ചിലർ പറയും ഞങ്ങളുടെ മകൾക്ക് കൊടുക്കുന്നതാണ് സ്ത്രീധനമെന്ന്. ചിലർ പറയും: ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. 
 സത്യത്തിൽ, കല്യാണം കഴിഞ്ഞാൽ പെണ്ണ് ആണിന്റെ വീട്ടിലിരുന്ന് ചുമ്മാ വിരുന്നുണ്ണുകയല്ല ചെയ്യുന്നത്. അവന്റെ എല്ലാ ആവശ്യങ്ങളിലും സഹകരിച്ച് മക്കളെ ചുമന്നു പ്രസവിക്കുന്നു. മറിച്ച് ആണിന് എന്തു റിസ്‌ക്കാണുള്ളത്? അവളുടെ ശരീരമാണ് മാറ്റങ്ങൾക്ക് വിധേയമാകുന്നത്. അവളാണ് വേദന സഹിക്കുന്നത്. അവൾക്കല്ലേ നഷ്ടം സംഭവിക്കുന്നത്? അപ്പോൾ അവൾക്ക് ഇങ്ങോട്ടല്ലേ ധനം കൊടുക്കേണ്ടത്? പോരാത്തതിന് അവൾ എല്ലാ വീട്ടുജോലികളും ചെയ്ത് മക്കളെയും ഭർതൃ മാതാപിതാക്കളെയും സംരക്ഷിക്കുന്ന ചുമതലയും ഏറ്റെടുക്കുന്നു. ചിലർ ജോലിക്കു പോയും കുടുംബം പോറ്റുന്നു. ജോലി ഇല്ലാത്തവരാണെങ്കിലും ദാമ്പത്യത്തിൽ അടങ്കൽ നഷ്ടം സംഭവിക്കുന്നത് സ്ത്രീക്കു മാത്രമാണ്. പല സ്ത്രീകളും രോഗികളായി മാറുന്നുമുണ്ട്. ദാമ്പത്യത്തിൽ ശരീരികവും മാനസികാവുമായ പ്രയാസങ്ങൾ സ്ത്രീക്കു മാത്രമാണ്. അതിന് കോംപൻസേഷൻ കൂടിയേ തീരൂ. അതുകൊണ്ട് വിവാഹമോചനം നേടുന്ന സ്ത്രീ എന്നു പറഞ്ഞാൽ അവൾ ആരോഗ്യം, അഭിമാനം തുടങ്ങി സർവ്വവും നഷ്ടപ്പെട്ടവളാണെന്നും അങ്ങനെ വരുമ്പോൾ ബന്ധം വേർപിരിയുമ്പോൾ ജീവനാംശത്തിന് യോഗ്യയാണെന്നും ഷൈൻ പറയുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയതിന് പിന്നാലെ ഈയിടെയാണ് താരം പുനർവിവാഹം നടത്തിയത്. ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞുണ്ടെന്നും സന്തോഷമായി വിദേശത്ത് കഴിയുകയാണെന്നും സെപ്പറേറ്റഡ് ആയിക്കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലുമൊരു സൈഡിൽനിന്ന് വളരുന്നതാണ് നല്ലെന്നും നടൻ വെളിപ്പെടുത്തിയിരുന്നു.

Latest News