Sorry, you need to enable JavaScript to visit this website.

സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്‌സ്; നായകന്‍ കമല്‍ഹാസന്‍

ചെന്നൈ- തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്‌സായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കമല്‍ ഹാസന്‍ തന്നെയാണ് വിവരം എക്‌സിലൂടെ പങ്കുവെച്ചത്. 

ഒടുവില്‍ പുറത്തു വന്ന കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു. 2012 മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് കെ. ജി. എഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്‍. ഡി. എക്‌സ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്‌സായിരുന്നു. 

പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്‌സിന്റെ പുതിയ പ്രൊജക്ടുകള്‍. പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.

Latest News