ചെന്നൈ - തന്റെ ഒരു പ്രണയം എന്തിന് വിട്ടുകളഞ്ഞുവെന്ന് ഇപ്പോഴും തോന്നാറുണ്ടെന്നും താൻ ആ കാമുകനെ ഇടയ്ക്ക് വിളിച്ചുസംസാരിക്കാറുണ്ടെന്നും നടി ഷക്കീലയുടെ വെളിപ്പെടുത്തൽ. ആദ്യമായി താൻ 'ഐ ലവ് യൂ' എന്ന് പറഞ്ഞ പ്രണയം അതാണെന്നും നടി പറഞ്ഞു. തമിഴ് യൂട്യൂബ് ചാനലായ റെഡ് നൂലിന് നല്കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്.
തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയും മുൻ നടിയുമായ ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ആയിരുന്നു തന്റെ ആ കാമുകനെന്നും നടി പറഞ്ഞു. ഇത് തന്റെ രണ്ടാമത്തെ പ്രണയമായിരുന്നുവെന്നും 'ഐ ലവ് യു' എന്നൊക്കെ പറഞ്ഞ് താൻ പ്രണയിച്ചത് ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡർഡുമായുള്ള രണ്ടാമത്തെ ഈ പ്രണയത്തിലാണെന്നും അവർ പറഞ്ഞു.
ഞങ്ങൾ അയൽവാസികളായിരുന്നു, നല്ല സുഹൃത്തുക്കളും. പതിനഞ്ച് പതിനാറ് വയസ്സ് പ്രായമേ കാണൂ. പ്ലേ സ്റ്റേഷൻ എന്ന ഗെയിം കളിക്കാൻ കൂട്ടിന് എപ്പോഴും റിച്ചാർഡിനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്. അത് പിന്നീട് പ്രണയമായി. 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാർഡ് സിനിമകൾ കമ്മിറ്റ് ചെയ്യാൻ തുടങ്ങി. ഞാനും തിരക്കിലായി. പ്രശ്‌നങ്ങളൊന്നുമില്ലാതെ, പറയാതെ തന്നെ ഞങ്ങൾ വേർപിരിഞ്ഞു പോകുകയായിരുന്നു.
എന്നാൽ, ആ പ്രണയം എന്തിന് വിട്ടുകളഞ്ഞുവെന്ന് തനിക്ക് തോന്നാറുണ്ട്. സംസാരിക്കാമായിരുന്നുവെന്നും തോന്നും. അതോർത്ത് ഇപ്പോഴും എനിക്കൊരു ഫീല് തോന്നാറുണ്ട്. പക്ഷെ, റിച്ചാർഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും നടി തുറന്നു പറഞ്ഞു.
'നിലവിൽ തനിക്ക് ഇപ്പോഴൊരു പ്രണയമുണ്ടെന്നും കാമുകൻ താൻ പറഞ്ഞതനുസരിച്ച് ഉടനെ വേറൊരാളുമായി വിവാഹിതനാകുമെന്നും ഈയിടെ നടി വെളിപ്പെടുത്തിയിരുന്നു. കാമുകന്റെ പേര് വിവരം പറയാൻ താൽപര്യമില്ലെന്നും അവരുടെ കുടുംബ സ്‌നേഹബന്ധങ്ങളെ ബാധിക്കാതിരിക്കാനാണെന്നും ഈയിടെ ഷക്കീല പറഞ്ഞിരുന്നു.