കൊച്ചി - ഗൂഗിള്‍ പേ അടക്കമുള്ള യു പി ഐ പേമെന്റ് സര്‍വീസുകള്‍ ഉപയോഗിക്കാത്തവര്‍ രാജ്യത്ത് കുറവായിരിക്കും. മലയാളികളുടെ കാര്യം പറയേണ്ടതില്ല. കുട്ടികള്‍ തൊട്ട് വൃദ്ധന്മാര് വരെ വിലയ വിഭാഗം പേര് പണമിടപാടുകള്‍ ഗൂഗിള്‍ പേ വഴിയാണ് നടത്തുന്നത്. എന്നാല്‍ യു പി ഐ സര്‍വീസ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാത്തവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നു മുതല്‍ (ഡിസംബര്‍ 31) വരുന്നത്. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് യു പി ഐ ഐഡികള്‍ ഡീ ആക്ടീവേറ്റ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഒരു വര്‍ഷത്തോളം ആക്ടീവല്ലാതെ ഇരിക്കുന്ന അക്കൗണ്ടാണോ നിങ്ങളുടേത്? തീര്‍ച്ചയായും ഡിസംബര്‍ 31 രാത്രിയോടെ ഇത് ഡീആക്ടീവേറ്റ് ആയി തുടങ്ങും. അതേസമയം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ ഡീആക്ടിവേറ്റ് ചെയ്യുന്നതെന്നാണ് വിശദീകരണം.. തെറ്റായി ആക്ടിവല്ലാത്ത അക്കൗണ്ടിലേക്ക് പണം പോകുന്നത് തടയാനുള്ള ശ്രമമാണ് എന്‍ പി സി ഐ നടത്തുന്നത്. ഒരു ഉപയോക്താവ് മൊബൈല്‍ നമ്പര്‍ മാറ്റുകയോ, അതേ സമയം തന്നെ പഴയ നമ്പറിലെ ഐഡി തന്നെയാണ് ബാങ്കിംഗ് സംവിധാനത്തില്‍ നിലനില്ക്കുന്നതെങ്കില് ഇടപാടുകള്‍ തെറ്റിപ്പോകാന്‍ സാധ്യത ഏറെയാണ്. ട്രായ് ഇക്കാര്യത്തില്‍ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തിനുള്ളില്‍ പുതിയ സബസ്ക്രൈബര്ക്ക് നല്‍കും. ഇത് ഇടപാടുകളില്‍ പ്രശ്നങ്ങളുണ്ടാകും. ഒരു യൂസര്‍ തന്റെ പുതിയ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഈ യു പെ ഐ ഐഡി ആരാണോ ഉപയോഗിക്കുന്നത് ആ യൂസര്‍ക്കായിരിക്കും പണം ലഭിക്കുക. അതുകൊണ്ട് തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാരോടും, പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ഡിസംബര്‍ 31ഓടെ മതിയായ നടപടികള്‍ എടുക്കാന്‍ ട്രായ് നിര്‍ദേശിച്ചിരുന്നു.