കൊച്ചി- സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മച്ചാന്റെ മാലാഖ'യുടെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
പൃഥ്വിരാജ് സുകുമാരനാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിമൂന്നാമത് ചിത്രമാണിത്.
സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തില്‍ സംവിധായകന്‍ ജക്‌സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു.
ചിത്രത്തില്‍ മനോജ് കെ. യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം- ഔസേപ്പച്ചന്‍, ഛായാഗ്രഹണം- വിവേക് മേനോന്‍, എഡിറ്റര്‍- രതീഷ് രാജ്, ലിറിക്‌സ്- സിന്റോ സണ്ണി, പി. ആര്‍. ഒ- പി. ശിവപ്രസാദ്.