ക്രോം ബ്രൗസറിൽ പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ. ഉപയോക്താവിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേഷൻ. ഉപയോക്താവിന്റെ പാസ്‌വേർഡ് മറ്റെവിടെയെങ്കിലും ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നാൽ ഉടൻ തന്നെ അലർട്ട് നൽകുന്ന ഫീച്ചറാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സേഫ്റ്റി ചെക്ക് എന്ന പേരിലാണ് അപ്‌ഡേഷൻ. സുരക്ഷ പരിശോധന നടപടികൾ ഓട്ടോമാറ്റിക്കായി നിർവഹിക്കുന്ന തരത്തിലാണ് അപ്‌ഡേഷൻ. പാസ് വേർഡ് ആരെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ ഉപയോക്താവിനെ അറിയിക്കുന്ന തരത്തിലാണ് ഫീച്ചർ. സുരക്ഷ ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന തരത്തിലാണ്് ക്രമീകരണം.
ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് വെബ്‌സൈറ്റുകൾ നിരീക്ഷിക്കുകയും ചെയ്യും. വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട ഡേറ്റകൾ ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.