Sorry, you need to enable JavaScript to visit this website.

മദ്രസയില്‍ ഒമ്പതു വയസ്സുകാരിക്ക് പീഡനം; അധ്യാപകന് 20 വര്‍ഷം കഠിനതടവ്

കാസര്‍കോട്- ലൈംഗിക പീഡന കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. 2018 ഒക്ടോബര്‍ മാസത്തില്‍ മദ്രസയില്‍ വെച്ച് ഒമ്പതു വയസ്സായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനായ പൈവെളിഗ കുരുടപ്പതവ് സുങ്കതകട്ടയിലെ ഡി ആദമിനാ(38)ണ് ശിക്ഷ.
കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി  ജഡ്ജി മനോജാണ്  പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധികതടവും വിധിച്ചു.
കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി  അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.കൃഷ്ണനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രാസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ്  അമ്മണ്ണായ ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News