VIDEO യുവാവിന്റെ കൈ നടിയുടെ അരക്കെട്ടില്‍, അംഗരക്ഷകന്‍ പിടിച്ചുമാറ്റി, പുഞ്ചിരിയോടെ നടി

മുംബൈ-ഭിന്നശേഷിക്കാരനായ യുവാവ് അരക്കെട്ടില്‍ കൈ ചുറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയെങ്കിലും പുഞ്ചിരി കൈവിടാതെ നടി മലൈക അറോറ. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ യുവാവ് നടിയുടെ അരക്കെട്ടില്‍ കൈ ചുറ്റിയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥനെത്തി കൈ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.
ഭിന്നശേഷിക്കാരനായ യുവാവിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് നടി മലൈകയെ പ്രശംസിച്ചുകൊണ്ടാണ് വീഡോയ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെ ആരാധകന്‍ മലൈകയുടെ അരയില്‍ കൈ ചുറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയെങ്കിലും മലൈക പുഞ്ചിരിച്ചുകൊണ്ടു തന്നെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ അംഗരക്ഷകനെത്തി യുവാവിന്റെ കൈ മാറ്റുകയായിരുന്നു.

ഒരു പരിപാടിയില്‍ പങ്കെടുത്ത് പുറത്തേക്ക് വന്ന മലൈകയോടൊപ്പം ഫോട്ടോ എടുക്കാന്‍ ധാരാളം പേര്‍ കാത്തുനിന്നിരുന്നു. അതിനിടയിലാണ് ഭിന്നശേഷിക്കാരനായ യുവാവിനെ കണ്ട നടി തന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ അടുത്തേക്ക് ക്ഷണിച്ചു.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ യുവാവ് സ്വാഭാവികമായി താരത്തിന്റെ അരയില്‍ കൈ ചുറ്റുകയായിരുന്നു.

 

Latest News