5000 രൂപ വീതം ഈടാക്കി ഭാര്യയെ രണ്ടുപേര്‍ക്ക് കാഴ്ചവെച്ചു; പ്രതികള്‍ അറസ്റ്റില്‍

മുംബൈ- പണത്തിനുവേണ്ടി ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുകാര്‍ക്ക് അവസരമൊരുക്കിയ യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍. മുംബൈയില്‍ ഈസ്റ്റ്  ഘട്‌കോപ്പറിലാണ് 23 കാരിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തത്. ഭര്‍ത്താവിനോടൊപ്പം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പന്ത് നഗര്‍ പോലീസ് പറഞ്ഞു. വീട്ടുവാടക അടയ്ക്കാന്‍ പണം ആവശ്യമായി വന്നപ്പോഴാണ് 25 കാരന്‍ ഭാര്യയെ പീഡിപ്പിക്കാന്‍ കൂട്ടുകാര്‍ക്ക് അവസരമൊരുക്കിയത്.
5,000 രൂപ വീതം നല്‍കാമെന്ന് രണ്ട് സുഹൃത്തുക്കള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ കുറ്റം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതി സാംഗ്ലിയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോയി അവിടെയാണ് ഭര്‍ത്താവിനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കേസ് പിന്നീട് പന്ത് നഗര്‍ പോലീസിലേക്ക് കൈമാറിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചതായും  പന്ത് നഗര്‍ പോലീസ് സ്‌റ്റേഷനിലെ  ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


യുവതിയെ ഘാട്‌കോപ്പര്‍ ഈസ്റ്റിലെ രമാഭായി കോളനി പ്രദേശത്തെ സ്‌കൂള്‍ പരിസരത്ത് കൊണ്ടുപോയി ഭര്‍ത്താവാണ് ആദ്യതവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പറയുന്നു. ഭര്‍ത്താവായതിനാല്‍ ആദ്യം കേസ് കൊടുത്തിരുന്നില്ല. എന്നാല്‍, പുതുതായി നിര്‍മിച്ച അയല്‍പക്കത്തെ കെട്ടിടത്തില്‍  ഭര്‍ത്താവിന്റെ സമ്മതത്തോടെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

 

Latest News