ബല്ലിയ-ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കണ്ട പതിനാലുകാരന്‍ എട്ടു വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. യു.പിയിലെ ബല്ലിയ ജില്ലയിലാണ് സംഭവം. സംഭവത്തിനുമുമ്പ് 14 കാരന്‍ തന്റെ ഫോണില്‍ നീല്ലച്ചിത്രം കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുറ്റാരോപിതനായ കൗമാരക്കാരനെതിരെ നിയമപാലകര്‍ നിയമനടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമവും ചമുത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ മുഹമ്മദ് ഫഹീം ഖുറേഷി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
14 വയസ്സുള്ള ആണ്‍കുട്ടിയെ പോലീസ് ഉടന്‍ പിടികൂടി കസ്റ്റഡിയിലെടുത്തിരുന്നു. അശ്ലീല ചിത്രങ്ങള്‍ എളുപ്പത്തില്‍ കിട്ടുന്ന അവസ്ഥയാണുള്ളതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കൂടി നീലച്ചിതങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ യഥേഷ്ടം ലഭിക്കുന്നത് ഗ്രാമപ്രദേശങ്ങളിലടക്കം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
ഇതുപോലുള്ള സംഭവങ്ങള്‍ ബോധവല്‍ക്കരണ പരിപാടികളുടെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. സാങ്കേതികവിദ്യ ഉത്തരവാദിത്തോടെ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമാണ് സംഭവം ആവശ്യപ്പെടുന്നത്. ഭാവിയില്‍ ഇത്തരം വേദനാജനകമായ സംഭവങ്ങള്‍ തടയുന്നതിന് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.