ജോലിക്കു പോകുമ്പോള്‍ മക്കളെ കൂട്ടിലടക്കുന്ന ദമ്പതികള്‍ അറസ്റ്റില്‍; ഇരുവരും ശാസ്ത്രജ്ഞര്‍

ഫ്‌ളോറിഡ- ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ കൂട്ടിലടച്ച സംഭവത്തില്‍ ഫ് ളോറിഡ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരായ ദമ്പതിമാര്‍ അറസ്റ്റില്‍
ഡസ്റ്റിന്‍ ഹഫ് (35), ഭാര്യ യുറുയി സീ (31) എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ വിട്ടിലെ ചെറിയ കൂടുകളില്‍ അടച്ചാണ് ഇരുവരും ജോലിക്ക് പോയിരുന്നതെന്ന് ഗെയ്‌നസ്‌വില്ലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
ഉദ്യോഗസ്ഥര്‍ വീട്  പരിശോധിച്ചപ്പോള്‍ എല്ലാം സാധാരണ പോലെ ആയിരുന്നുവെങ്കിലും പിന്നീട് വീട്ടില്‍ നിര്‍മ്മിച്ച കൂടുകള്‍ ദമ്പതികള്‍ പോലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു.
ദമ്പതികള്‍ പലപ്പോഴും രാത്രി മുഴുവന്‍ ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  തടികൊണ്ടുള്ള ചെറിയ കൂട്ടിലാണ് കുട്ടികളെ കണ്ടെത്തിയതെന്ന് അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളില്‍നിന്ന് തിരിച്ചെത്തുന്ന സമയം മുതല്‍ പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് വീണ്ടും സ്‌കൂളില്‍ പോകുന്നതുവരെ താന്‍ കൂട്ടിലായിരിക്കുമെന്ന് കുട്ടികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു.
രക്ഷിതാക്കള്‍ കൂട്ടില്‍ അടക്കുന്നതിനാല്‍ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടികളിലൊരാള്‍ സ്‌കൂള്‍ ജീവനക്കാരനോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത് പോലീസ് അന്വേഷിച്ചതും. ഉദ്യോഗസ്ഥര്‍ ദമ്പതികളെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം, കുട്ടികളെ അവഗണിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News