ഹൈദരാബാദ്- സമൂഹ മാധ്യമങ്ങളില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച ശേഷം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്ന യുവാവ് പിടിയിലായി.
ഹുസൈനി ആലം സ്വദേശി മനീഷ് വര്‍മയാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ അയച്ച് പണത്തിനുവേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്നാണ് പ്രാധനമായും സ്ത്രീകളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അശ്ലീല ഫോട്ടോകളും വീഡിയോകളുമാക്കാന്‍ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു, അതിനുശേഷം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയായിരുന്നു-പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കൃത്രിമമായി നിര്‍മിച്ച ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരകളായ സ്ത്രീകളില്‍നിന്ന് പണം ആവശ്യപ്പെട്ടിരുന്നത്.
ഇരയായ ഒരു യുവതി നവംബര്‍ 23ന് ഔപചാരികമായി പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ദുരുപയോഗം ചെയ്തുവെന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം കൃത്രിമം കാണിച്ചുവെന്നുമായിരുന്ന പരാതി.
ബ്ലാക്ക് മെയില്‍ ചെയ്‌തെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്ന് ഈ ചിത്രങ്ങള്‍ യുവതിയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചു. ഹൈദരാബാദ് സൈബര്‍ െ്രെകം സംഘം പരാതി ലഭിച്ചയുടന്‍ നടപടിയെടുത്തതാണ് മനീഷ് വര്‍മയെ പിടികൂടാന്‍ സഹായകമായത്.