മുംബൈ - സ്‌കൂള്‍ ക്യാമ്പസില്‍ വെച്ച് സഹപ്രവര്‍ത്തകരായ മൂന്ന് അധ്യാപികമാര്‍ക്കൊപ്പം അധ്യാപകന്റെ കാമകേളിയുടെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്തു. കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാര്‍ക്കൊപ്പം ക്യാമ്പസിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് അധ്യാപകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ അധ്യാപികമാരുടെയും അധ്യാപകന്റെയും ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. നാല് പേരെയും സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ വീഡിയോകള്‍ പുറത്തുവിട്ടതാണെന്നും പോലീസ് സംശയിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)