Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിലെ ഹീത്രു വിമാനത്താവളവും സൗദിക്ക് സ്വന്തമാകുന്നു

ലണ്ടൻ- ബ്രിട്ടൻ തലസ്ഥാനമായ ലണ്ടനിലെ ഹീത്രു വിമാത്താവളത്തിൽ 2.4 ബില്ല്യൺ സ്ട്രില്ലിംഗ് പൗണ്ട് നിക്ഷേപം നടത്തി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. അന്താരാഷ്ട്ര ഭീമന്മാരായ കമ്പനികളുടെയും വ്യവസായ സംരംഭങ്ങളുടെയും ഓഹരികൾ സ്വന്തമാക്കി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിന്റ് നടത്തുന്ന ജൈത്രയാത്രയുടെ ഭാഗമാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ വിലയിരുത്തി. ഹീത്രൂ വിമാനത്താവളത്തിൽ 25 ശതമാനം ഓഹരിയുള്ള പശ്ചാത്തല നിർമാണ രംഗത്തെ അതികായന്മാരിൽ പെട്ട സ്പാനിഷ് കമ്പനിയായ ഫേറോവൈലിന്റെ ഓഹരികൾ സ്വന്തമാക്കുന്നതിൽ ഫണ്ടിന്റെയും ഫ്രഞ്ച് കമ്പനിയായ അർഡിയാനിന്റെയും വിജയം അതു തെളിയിക്കുന്നുവെന്ന് ലണ്ടനിലെ സിറ്റി എ.എം ദിനപത്രം നിരീക്ഷിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബ്രിട്ടൻ തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും മികച്ച  നിക്ഷേപ സാധ്യതയുള്ള അതിപ്രധാന സാമ്പത്തിക ഉറവിടങ്ങളിലൊന്നാണ് ഹീത്രു വിമാനത്താവളമെന്നത് കൊണ്ടു തന്നെ സൗദിയുടെ വിജയം ബ്രട്ടീഷ് പാർലിമെന്റ് അംഗങ്ങൾക്കിടയിൽ എതിർത്തും അനുകൂലിച്ചുമുള്ള ചൂടേറിയ ചർച്ചകൾക്കു തന്നെ കാരണമായെങ്കിലും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള രാജ്യത്തിന്റെ ശേഷിയ  പാർലമെന്റ് അംഗങ്ങളെല്ലാം പ്രശംസിച്ചു.16 ബില്ല്യൺ പൗണ്ട് കടത്തിനു പുറമെ തുടർച്ചയായ വർഷങ്ങളിലുള്ള മുരടിപ്പിൽ സാമ്പത്തിക നഷ്ടത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന  വിമാനത്താവളത്തെ ഞെരുക്കത്തിൽ നിന്നും കരകയറ്റുന്ന നടപടിയായി മാത്രമേ ഇതിനെ കാണാനാകൂവെന്ന് പത്രം പറയുന്നു. വിമാത്താവളത്തെ ശരിയായ ദിശയിലേക്ക് നടത്തുന്നതിനുള്ള ഏറ്റവും വലിയ നിർദേശങ്ങളിലൊന്നായ മൂന്നാമതൊരു റൺവേ  കൂടി നിർമിക്കുന്നതിനു മുന്നിൽ വലിയ പ്രതിബന്ധമായിരുന്ന സാമ്പത്തിക ഞെരുക്കത്തിന് ഇതോട പരിഹാരമായിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപങ്ങളെല്ലാം സൗദിക്ക് വലിയ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നതെന്നും വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനും അവക്കു പബ്ലിസിറ്റിനൽകി ലാഭകരമാക്കുന്നതിലും സൗദിയുടെ മികവ്  പ്രശംസനീയമാണെന്നും പത്രം പറയുന്നു. =

Latest News