Sorry, you need to enable JavaScript to visit this website.

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് പത്തുവയസ്സുകാരന് മൂന്ന് മാസം നല്ലനടപ്പ്

മിസിസിപ്പി- അമേരിക്കയില്‍ പാര്‍ക്കിംഗ് സ്ഥലത്ത് മൂത്രമൊഴിച്ചതിന് അറസ്റ്റിലായ 10 വയസ്സുകാരന്  മൂന്ന് മാസത്തെ നല്ല നടപ്പ് ശിക്ഷ.  അന്തരിച്ച എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍ കോബി ബ്രയാന്റിനെക്കുറിച്ചുള്ള പുസ്തകം വായിച്ച്  രണ്ട് പേജ് റിപ്പോര്‍ട്ട് തയാറാക്കണമെന്നും കോടതി ഉത്തരവിട്ടു.
ടേറ്റ് കൗണ്ടിയിലെ യൂത്ത് കോടതിയില്‍ നടന്ന വിചാരണയിലാണ് ക്വാണ്ടേവിയസ് ഈസണ്‍ എന്ന ബാലനാണ് ശിക്ഷ ലഭിച്ചത്. എന്നാല്‍ സംഭവം കുട്ടിയുടെ രേഖയില്‍ ഉണ്ടാകില്ലെന്ന് ഫാമിലി അറ്റോര്‍ണി കാര്‍ലോസ് മൂര്‍ പറഞ്ഞു.
ഈസനെ കുറ്റവാളിയായോ മേല്‍നോട്ടത്തിന്റെ ആവശ്യകതയുള്ളതായോ പ്രഖ്യാപിച്ചിട്ടില്ല.
പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ അമ്മയുടെ വാഹനത്തിന് സമീപം സ്വകാര്യ സ്ഥലത്ത്  മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍  ആണ്‍കുട്ടിയെ അറസ്റ്റുചെയ്തത്.  പോലീസ് വാഹനത്തില്‍ കയറ്റി കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ക്വാട്ടേവിയസിനെ അറസ്റ്റ് ചെയ്തപ്പോള്‍, ഉദ്യോഗസ്ഥന്‍ യൂത്ത് കോടതിയില്‍ റഫറല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ വേണ്ടി വന്നത്.
ഈസന്റെ അറസ്റ്റിന് ഏകദേശം 10 ദിവസങ്ങള്‍ക്ക് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിരുന്നു. സെനറ്റോബിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ഉദ്യോഗസ്ഥന്റെ തീരുമാനങ്ങള്‍ രേഖാമൂലമുള്ള നയങ്ങളുടെ ലംഘനമാണെന്നും  ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള പരിശീലനത്തിന് വിരുദ്ധമാണെന്നും  പോലീസ് പ്രസ്താവനയില്‍ പറയുന്നു.
സംഭവം പോലീസില്‍ ആഭ്യന്തര അന്വേഷണത്തിന് കാരണമായി. ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതിനുപുറമെ മറ്റുള്ളവര്‍ക്കെതിരെ  അച്ചടക്ക നടപടിയുമുണ്ടാകും. ഡിപ്പാര്‍ട്ട്‌മെന്റിലുടനീളം നിര്‍ബന്ധിത ജുവനൈല്‍ പരിശീലനവും ഉണ്ടായിരിക്കും.

 

Latest News