ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടന്ന അപ്രതീക്ഷിത പ്രതിഷേധത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധക്കാര്‍ ഉപയോഗിച്ച ഗ്യാസ് കാനിസ്റ്ററിന്റെ ഒഴിഞ്ഞകൂടിനുവേണ്ടി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള പിടിവലി കാണിക്കുന് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പാര്‍ലമെന്റിന് പുറത്തുള്ള പുല്‍ത്തകിടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ഗ്യാസ് കാനിസ്റ്ററിന്റെ ഒഴിഞ്ഞ കൂട് ടി.വി.9ന്റെ മാധ്യമപ്രവര്‍ത്തകനാണ് ആദ്യം കൈക്കലാക്കിയത്. തത്സമയ വാര്‍ത്തയ്ക്ക് ഇതുപയോഗിച്ചുകൊണ്ടിരുന്ന ഇദ്ദേഹം ഏറെനേരം കഴിഞ്ഞിട്ടും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ കൂട്ടാക്കിയില്ല. പലരും പിറകെനടന്ന് കൈക്കലാക്കാന്‍ നോക്കിയെങ്കിലും നടക്കാതെ വന്നതോടെ സി.എന്‍.എന്‍. ന്യൂസ് 18ന്റെ വനിത മാധ്യമപ്രവര്‍ത്തക കാനിസ്റ്ററില്‍ പിടിയമര്‍ത്തി.
ഈ പിടിവലിദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
कुछ तो मज़बूरियां रही होंगी...
— Ranvijay Singh (@ranvijaylive) December 13, 2023
यूं ही कोई छीना झपटी नहीं करता pic.twitter.com/Js9r7qVhuL