കൊച്ചി- മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് വീണ്ടും ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനായി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന വെബ്ബ് സീരീസ് വൈകാതെ ഉണ്ടാകുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മോളിവുഡിലെ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടൊരു സീരീസ് താരസംഘടനയായ അമ്മ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി-20 സിനിമയുടെ മാതൃകയില്‍ മലയാളത്തിലെ എല്ലാ പ്രമുഖതാരങ്ങളെയും അണിനിരത്തി വെബ്ബ് സീരീസ് ഉണ്ടാകുമെന്നാണ് വിവരം. കേരള ക്രൈം ഫയല്‍സ് എന്ന സീരീയസിന് ഒടിടിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിവിന്‍പോളി നായകനായി എത്തുന്ന ഫാര്‍മ എന്നൊരു സീരീസും വരാനിരിക്കുന്നു.സുരാജ് വെഞ്ഞാരമൂട്, നരെയ്ന്‍, സണ്ണി വെയ്ന്‍, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വെബ്ബ് സീരീസുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന വെബ്ബ് സീരീസ് എപ്പോള്‍ ഉണ്ടാകുമെന്ന് അറിയുവാന്‍ ആയി കാത്തിരിക്കുകയാണ് ഫാന്‍സ്.