കൊച്ചി - തന്റെയും മകളുടെയും നഗ്ന ചിത്രങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരാള്‍ പ്രചരിപ്പിക്കുകയാണെന്നും പിടിക്കപ്പെട്ടപ്പോള്‍ ജാമ്യത്തിലറങ്ങി വീണ്ടും ഇത് തന്നെ ചെയ്യുന്നുവെന്നും നടി പ്രവീണ. എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നത്. എന്റെ തലയും താഴേക്ക് വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ എന്റെ ഫോട്ടോസ് വെച്ച് പ്രചരിപ്പിക്കുകയാണ്. അയാളത് കണ്ട് ആസ്വദിക്കുകയും ഒപ്പം പ്രചരിപ്പിക്കുകയാണ്. മകളുടെ ചിത്രങ്ങളും ഇതുപോലെ പ്രചരിപ്പിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നില്‍. ദില്ലിയില്‍ സ്ഥിരതാമസമായ ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അതിന് ശേഷവും ഇയാള്‍ ഇത് ആവര്‍ത്തിക്കുകയാണെന്ന് പ്രവീണ പറയുന്നു. പ്രവീണയുടെ മകളുടെ ഫോട്ടോകളും ഇത്തരത്തില്‍ ഇയാള്‍ ദുരുപയോഗം ചെയ്തു. മോളുടെ ഇന്‍സ്റ്റയില്‍ കയറി ഫോട്ടോസ് എടുത്ത് അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും. അധ്യാപകരെ വച്ച് മോശമായ രീതിയില്‍ കുറിപ്പെഴുതുന്നുവെന്നും പ്രവീണ പറയുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടുമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിക്കുന്നു.