Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചക്കക്കുരു: ചവർപ്പില്ലാത്ത ഓർമകൾ


ഇത് ചക്കക്കുരു. ഒരു കാലത്ത് എല്ലാ വീടുകളിലും ചക്കക്കുരു  കേമനായിരുന്നു. ഇല്ലായ്മയുടെ കാലത്ത് വൈകുന്നേരത്തെ  ചായക്കുള്ള കടിയും ചക്കക്കുരു കൊണ്ടുള്ള പല വിഭവങ്ങളുമായിരുന്നു. ശർക്കര ചേർത്തു കൊണ്ടുള്ള ചക്കക്കുരു ഉണ്ടയും കട്ടൻ ചായയും. വലിയ വിഭവമായി കരുതിയിരുന്നു. ചക്കക്കുരുവിലടങ്ങിയ വൈറ്റമിനും ഗുണഫലവുമറിഞ്ഞാൽ ഈ സാധനത്തെ. നമ്മൾ വിടില്ല. വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് കാക്കയും പക്ഷികളും ചക്ക തിന്ന് ചക്കക്കുരുവിനെ. മറ്റുള്ളവർക്ക് വേണ്ടി. നിലത്ത് വീണുകിടക്കുമ്പോൾ. ഇന്നുള്ളവർ. ഇതിനെ നിസ്സാരമായി കരുതുന്നു. കൊറോണയുടെ കാലത്ത്. ഇത് തെരഞ്ഞു നടന്നവർ. നമ്മുടെ നാട്ടിൽ. ധാരാളം ഉണ്ടായിരുന്നു. ഇതിന്റെ ഗുണങ്ങൾ പലതുമാണ്. ഇത് കഴിച്ചാൽ. നമുക്ക് ഉണ്ടാക്കാൻ പറ്റും. പക്ഷേ കാണാൻ പറ്റില്ല. ഇങ്ങനെയുള്ള ഒരു സുഖം വേറെ കിട്ടും. കീഴുവായു ശല്യം ഇല്ലാത്തവർക്ക്. കീഴുവായ ഉണ്ടാക്കാം. 
ഷുഗർ ഉണ്ടോ നിങ്ങൾക്ക്. ചക്കക്കുരു കഴിച്ചു നോക്കൂ. വെറുതെ കാശു കൊടുത്തു. അലോപ്പതി മരുന്ന് കഴിക്കുന്നതിനേക്കാൾ. എത്രയോ ബെറ്റർ ആണ്. ചക്കക്കുരു കൊണ്ടുള്ള. വിഭവങ്ങൾ. ഞങ്ങളുടെ നാട്ടിൽ. ഈ ചക്കക്കുരു കൊണ്ട്. പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ചക്കക്കുരു മുളകിട്ട് വെച്ചത്. ചക്കക്കുരു വറുത്തത്. ചക്കക്കുരു ഉപ്പേരി. ചക്കക്കുരു ഉണ്ട. ചക്കക്കുരു പുഴുങ്ങിയത്. ചക്കക്കുരു ഓലം വെച്ചത്. പരിപ്പും ചക്കക്കുരുവും മിക്‌സ് ആയി. തേങ്ങ അരച്ചു വെച്ചു ഉണ്ടാക്കുന്നത്. ഒരു ഒന്നൊന്നര. 
കറിയായിരിക്കും. ഉച്ചയൂണിനുള്ള. ഈ കറി. എല്ലാംകൊണ്ടും  ഒരു കേമൻ തന്നെയാണ്. ഗ്യാസിന്റെ. ശല്യമുള്ളവർക്ക്. ഇത് ചിലപ്പോൾ. പിടിച്ചെന്നു വരില്ല. എന്നാലും ഇത് കഴിക്കുന്നതുകൊണ്ട്. യാതൊരു. അസുഖങ്ങളും വരില്ല. നമ്മൾ ചക്കക്കുരുവിനും ചക്കക്കും. യാതൊരു വിലയും കൽപിക്കാത്തപ്പോൾ. ഇന്തോനേഷ്യ. തായ്ലൻഡ്. പോലുള്ള രാജ്യങ്ങൾ. വലിയ വില കൽപിക്കുന്നു. 
ഇവർ ടിന്നുകളിലാക്കിയും മറ്റും. വിദേശരാജ്യങ്ങളിലേക്ക് കയറ്റി വിടുന്നു. കേരളീയർക്ക്. ദൈവം നൽകിയ. ഈ ഭക്ഷ്യസാധനം. ഒരു വിലയും കൽപിക്കാതെ.നശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. പഴയ കാലത്ത്. ചക്കക്കുരു. 
എടുത്തു ഉണക്കി വെച്ച്. മണ്ണിൽ കുഴച്ച് സൂക്ഷിച്ചു വെക്കാറുണ്ട്. കറി വെക്കാൻ ഒന്നും കിട്ടാത്തപ്പോൾ. ചക്കക്കുരു എടുത്ത് കോലം വെച്ചതും. കഞ്ഞിയും ഉണ്ടാക്കുന്ന കാലം  ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം വെറും. 
ഓർമകൾ മാത്രമാണ്. വീട്ടുവളപ്പിൽ  ഒരു വരിക്കപ്ലാവോ പഴഞ്ചക്ക മരമോ ഉണ്ടാകുന്നത് ആ വീടിന് ഐശ്വര്യമാണ്. ചക്കയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന. വിറ്റമിനുകളെ കുറിച്ച്. 
അറിഞ്ഞാൽ നിസ്സാരമായി കാണുന്ന.ഈ ഭക്ഷ്യസാധനത്തെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം നിലനിർത്താൻ ശ്രമിക്കണം. ഫാസ്റ്റ് ഫുഡിന് പിന്നാലെ പരക്കം പായുന്ന ഇന്നത്തെ ന്യൂ ജെൻ. ചക്കയെപ്പറ്റിയും ചക്കക്കുരുവിനെ പറ്റിയും. താളും തവരയും മറ്റും. ഇങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റിയും
സ്വന്തം വീടുകളിൽ ഉണ്ടാക്കിക്കൊടുത്തും അതിനായി ബോധവൽക്കരണം നടത്താൻ ആരോഗ്യ രംഗത്തുള്ളവർ മുന്നോട്ടു വന്നാൽ നന്ന്്. കുട്ടികളിലും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങളും. മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ മാറുകയും ചെയ്യും.
പഴമക്കാരുടെ ഭക്ഷണം ഇങ്ങനെയുള്ള വിഭവങ്ങൾ ആയതുകൊണ്ട് അവരിൽ പലരും ഇന്നും ആരോഗ്യവാന്മാർ. കേരളത്തിൽ.
 ആശുപത്രികൾ കൂടാൻ തന്നെ കാരണം.,നമ്മളുടെ ഭക്ഷണത്തിന്റെ അശാസ്ത്രീയത കൊണ്ടാണ്. ആരോഗ്യമാണ് സമ്പത്ത്. അതുകൊണ്ട് പ്രകൃതിദത്തമായ വിഭവങ്ങൾ കഴിച്ച്. രോഗങ്ങളില്ലാത്ത ശരീരത്തെ വീണ്ടെടുക്കാൻ,വെറുതെ ബഡായി പറഞ്ഞ് മേലനങ്ങാതെ സമയം കൊല്ലുന്ന പ്രവാസികൾ ഇനിയെങ്കിലും മുന്നോട്ട് വരണം.       

Latest News