തിരുവനന്തപുരം- റിവ്യൂ കൊണ്ട് സിനിമയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാതല്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ഒരു വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്-മമ്മൂട്ടി പറഞ്ഞു. റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
റിവ്യൂ ബോംബിംഗ് വിവാദങ്ങള്‍ക്കിടെയാണ് ഇതു സംബന്ധിച്ച് മമ്മൂട്ടിയുടെ പ്രതികരണം.
റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന സിനിമകളില്‍ ഒന്നാണ് കാതല്‍. ജിയോ ബേബിയാണ് സംവിധായകന്‍. ജ്യോതികയാണ് നായിക. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഈ കഥാപാത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുമുണ്ട്. നവംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍.
കാതലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് : എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു ങജടഋ, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി , ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍ ,പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ 'കാതല്‍' പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തിലാണ് പ്രദര്‍ശനം. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
മമ്മൂട്ടി സാര്‍ സ്‌പെഷല്‍; കാതല്‍ അനുഭവം പങ്കുവെച്ച് നടി ജ്യോതിക