ഹോണ്ട മോട്ടോർ സൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രീമിയം മിഡ്‌സൈസ് 350 സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ റെട്രോ ക്ലാസിക് വിഭാഗത്തെ പുനർനിർവചിച്ചുകൊണ്ട് പുതിയ സിബി 350 അവതരിപ്പിച്ചു.
348.36സിസി, എയർകൂൾഡ്, 4സ്‌ട്രോക്ക്, സിംഗിൾ സിലിണ്ടർ ബിഎസ്6 ഒബിഡി2ബി മാനദണ്ഡങ്ങൾ പാലിക്കുന്ന പിജിഎംഎഫ്‌ഐ എൻജിൻ ആണ് കരുത്ത്. 5500 ആർപിഎമ്മിൽ 15.5 കിലോവാട്ട് പവറും 3000 ആർപിഎമ്മിൽ 29.4 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് 5സ്പീഡ് ഗിയർബോക്‌സുമായാണ് എത്തുന്നത്.
പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിങ്ങനെ ആകർഷകമായ അഞ്ച് നിറങ്ങളിലാണ് പുതിയ സിബി350 എത്തുന്നത്. പ്രത്യേക 10 വർഷത്തെ വാറന്റി പാക്കേജും (3 വർഷത്തെ സ്റ്റാൻഡേർഡ് + 7 വർഷം ഓപ്ഷണൽ) ഹോണ്ട ലഭ്യമാക്കുന്നു. സിബി350 ഡിഎൽഎക്‌സ് പതിപ്പിന് 1,99,900 രൂപയും സിബി350 ഡിഎൽഎക്‌സ് പ്രോ പതിപ്പിന് 2,17,800 രൂപയുമാണ് ദൽഹി എക്‌സ് ഷോറൂം വില.