മുംബൈ- നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിനു പിന്നാലെ നടി കജോളും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യക്ക് ഇരയായി. കാജോളിന്റെ മുഖം ശരീരത്തില്‍ മോര്‍ഫ് ചെയ്ത ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
വീഡിയോയില്‍ വസ്ത്രം മാറുന്ന സ്ത്രീ കജോള്‍ തന്നെയാണെന്നാണ് നെറ്റിസണ്‍സ് ആദ്യം വിശ്വസിച്ചത്. കബളിപ്പിക്കപ്പെട്ട അവര്‍ തന്നെ എ.ഐ ഉപയോഗിച്ച് വീഡിയോ എഡിറ്റുചെയ്താതാണന്ന് പിന്നാലെ കണ്ടെത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വ്യാജ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നടി രശ്മിക മന്ദാന അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡീപ്‌ഫേക്ക് എന്ന എ.ഐ സാങ്കേതികവിദ്യയ്ക്ക് ഇരയായ നടി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു.
ശരീരത്തിന്റെ പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെട്ട ഇത്തരം വീഡിയോകള്‍ നിര്‍മിക്കുന്ന റോസി ബ്രീന്‍ എന്ന ഫാഷന്‍ താരത്തിന്റെ വീഡിയോയില്‍ മാറ്റം വരുത്തിയാണ് കജോളിന്റേതാക്കിയെതന്ന് വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു.
വീഡിയോയില്‍, ബ്രീനിന്റെ മുഖം കാജോളിന്റെ മുഖമാകകി മാറ്റുകയായിരുന്നു.
Following the circulation of the deepfake video featuring Rashmika Mandanna, another deepfake video has recently gone viral on social media platforms, allegedly capturing actress Kajol (@itsKajolD) on camera while changing her outfit. pic.twitter.com/OEGQl8mTJy
— Srijit (@srijitofficial) November 15, 2023