Sorry, you need to enable JavaScript to visit this website.

വീടിനു മുന്നില്‍വന്ന് മൂത്രം ഒഴിക്കുന്നു; വയോധികയെ ദമ്പതികള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിച്ചതച്ചു

ലാത്തൂര്‍- തങ്ങളുടെ വീടിനു പുറത്ത് മൂത്രം ഒഴിച്ചുവെന്ന് ആരോപിച്ച് 53 കാരിയെ ദമ്പതികള്‍ തല്ലിച്ചതച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. വീടിന് മുന്നില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് തന്നെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്ന് ലാത്തൂര്‍ നഗരത്തിലെ മന്ത്രി നഗറില്‍ താമസിക്കുന്ന സംഗീത രാജ്കുമാര്‍ ഭോസാലെയാണ് ഗോപാല്‍ ഭരത്‌ലാല്‍ ദാരക്കും ഭാര്യ സ്വപ്ന ഗോപാല്‍ ദാരക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്.  
പ്രഭാത നടത്തത്തിന് പോകുമ്പോഴാണ് ഗോപാല്‍ ദാരയും സ്വപ്ന ദാരയും അവരുടെ വീടിന് മുന്നില്‍ വെച്ച് തന്നെ തടഞ്ഞതെന്ന് വയോധിക പറഞ്ഞു. തങ്ങളുടെ വീടിന് മുന്നില്‍ സ്ഥിരമായി മൂത്രമൊഴിക്കുന്നുവെന്ന് ആരോപിച്ചാണ് അവര്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ലെന്നും പിന്നീട്  മകന്‍ സംഭവസ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.
സ്‌കൂള്‍ അധ്യാപികയായ സംഗീത ദമ്പതികളുടെ ആരോപണങ്ങള്‍ നിരസിച്ചു. ദാരക്കിന്റെ വസതിയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് തന്റെ വീട് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ ഇത്തരമൊരു ആരോപണത്തിന് പിന്നിലെ യുക്തിയെന്തെന്ന് ചോദിച്ചു.  
പ്രതികളായ ദമ്പതികള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

Latest News