ബോളിവുഡിന്റെ എക്കാലത്തെയും മികച്ച റൊമാന്റിക് നായക•ാരിലൊരാളായ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. കാരണം മറ്റൊന്നുമല്ല തന്റെ അതിഗ്‌ളാമറസായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവച്ചത് തന്നെ. സുഹൃത്തിനൊപ്പം സ്വിമ്മിംഗ് പൂളില്‍ മോണോക്രോം സ്വിം സ്യൂട്ടും സണ്‍ ഗ്ലാസും ധരിച്ച് ഹോട്ടായി പോസ് ചെയ്തത് വിമര്‍ശനങ്ങളും സുഹാനയ്ക്ക് നേടിക്കൊടുത്തിരുന്നു. ഇത് കൂടാതെ, അടുത്തിടെ ഒരു ഫിലിം മാഗസിനു വേണ്ടി സുഹാന സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് നടത്തിയതും ചര്‍ച്ചയായി. ഇതെല്ലാം സിനിമാ പ്രവേശനത്തിനുള്ള മുന്നോടിയായുള്ളതാണെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാലിപ്പോള്‍ വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് സുഹാന സിനിമയിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നെന്നാണ്. നിരവധി പുതുമുഖങ്ങളെ ബോളിവുഡിന് സമ്മാനിച്ച കരണ്‍ ജോഹറാണ് സുഹാനയെ സിനിമയിലെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ഇത് കൂടാതെ ഷാരൂഖും ഭാര്യ ഗൗരിഖാനും മകളെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് വേണ്ടി ചില സംവിധായകരുമായി ചര്‍ച്ചയിലാണെന്നും അറിയുന്നു. ഇതിനെല്ലാം പുറമെ ഹിറ്റ് മേക്കര്‍മാരായ സഞ്ജയ് ലീലാ ബന്‍സാലിയും സുജോയ് ഘോഷും തങ്ങളുടെ സിനിമകളിലൂടെ സുഹാന അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ആര്‍ക്കായിരിക്കും ആ ഭാഗ്യമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ സിനിമയിലെത്തിയതിനെ കവച്ചു വെക്കുന്ന പ്രകടനമായിരിക്കും സുഹാനയുടേതെന്നുറപ്പ്.