കാളിദാസ്, തരിണി വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്

നടന്‍ കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ജയറാം, പാര്‍വ്വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം.

താരങ്ങളുള്‍പ്പടെ നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. ഏറെ നാളുകളായി പ്രണയത്തിലാണ് കാളിദാസ് ജയറാമും തരിണിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും ആരാധകരുടെ വരവേല്‍പ്പ് ലഭിക്കാറുണ്ട്. ഈയടുത്ത് കാളിദാസ് പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കാളിദാസ് മുന്‍പ് പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍.

 

Latest News