ന്യൂദല്‍ഹി-രണ്ട് പെണ്‍കുട്ടികളെ ദല്‍ഹിയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് അസാന്മാര്‍ഗിക വൃത്തികള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ ദമ്പതികളടക്കം നാലു പേര്‍ ആന്ധ്രാപ്രദേശില്‍ അറസ്റ്റിലായി. ദല്‍ഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളേയും രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ നിന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിത് മീണ പറഞ്ഞു.
പെണ്‍കുട്ടികളെ തടവിലാക്കി നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു.
ഓഗസ്റ്റ് 21 ന് സീമാപുരി പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
നേരത്തെ 29 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജഹാംഗീര്‍, ഭാര്യ നൂര്‍ജഹാന്‍, രംഗ് പള്ളി, അലാവുദ്ദീന്‍ എന്നിവരാണ് പ്രതികളെന്ന് ഡിസിപി അറിയിച്ചു.
പ്രതികളെ പിടികൂടാന്‍ ചെന്നൈ, ആന്ധ്രാപ്രദേശ് പോലീസില്‍ നിന്ന് പിന്തുണ ലഭിച്ചുവെന്നും ഡിസിപി മീണ പറഞ്ഞു.