എന്താണ് പള്‍പെക്ടമി അഥവാ കുട്ടികള്‍ക്കുള്ള പാല്‍ പല്ലിലെ റൂട്ട് കനാല്‍?
പല്ലിന്റെ കേട് പൂര്‍ണമായും വേരിലേക്ക് എത്തി പഴുപ്പ് പിടിച്ച ഒരു പല്ലിനെ സംരക്ഷിക്കുന്ന രീതിയാണ് പള്‍പെക്ടമി
പള്‍പെക്ടമി ചെയ്യാന്‍ അനസ്‌തേഷ്യ നല്‍കേണ്ടതുണ്ടോ?
തീരെ കൊച്ചുകുട്ടികള്‍ ചികിത്സ നടത്താന്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ജനറല്‍ അനസ്‌തേഷ്യ നല്‍കി മയക്കി ചെയ്യാവുന്നതാണ് .
സഹകരിക്കുന്ന കുട്ടികളില്‍ ലോക്കല്‍ അനസ്‌തേഷ്യ അഥവാ ഇഞ്ചക്ഷന്‍ വെച്ച് മരവിപ്പിച്ച് ചെയ്യാവുന്നതാണ്.
പാല്‍പല്ലുകള്‍ പറിച്ചു കളഞ്ഞാല്‍ പോരെ ?എന്തിനാണ് സംരക്ഷിക്കുന്നത് ?
ഓരോ പല്ലും ഇളകി പോകുവാന്‍ നിശ്ചിത പ്രായം ഉണ്ട് .അതിനു മുമ്പായി നശിക്കുന്ന പല്ലുകളെ ചികിത്സ ചെയ്ത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് .ചെയ്യാതിരുന്നാല്‍ കീഴ്ത്താടി യുടെയും മേല്‍ താടിയുടെയും വളര്‍ച്ച വ്യത്യാസം ,പല്ലുകള്‍ മുമ്പിലേക്ക് തള്ളി വരുക ,മുഖത്തിന്റെ അഭംഗി തുടങ്ങിയവയിലേക്ക് നയിക്കും.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
പാല്‍ പല്ലുകളെ പൂര്‍ണ്ണമായ ആരോഗ്യത്തോടുകൂടി നിലനിര്‍ത്തണം .ചെറിയ പോടുകള്‍ വേദന വരുന്നതിന് മുമ്പ് തന്നെ ദന്തഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.
പൊതുജന താല്‍പര്യാര്‍ത്ഥം ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഏറനാട് ബ്രാഞ്ച്