Sorry, you need to enable JavaScript to visit this website.

അവസരവാദികളെല്ലാം പോയി; കോണ്‍ഗ്രസ് ശക്തമായി-ശശി തരൂര്‍

ഐസ്വാള്‍- രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്ന ആദ്യ സംസ്ഥാനം മിസോറാമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാര്‍ട്ടിയിലെ അവസരവാദികളെല്ലാം പോയിക്കഴിഞ്ഞെന്നും പാര്‍ട്ടി ഇപ്പോള്‍ ശക്തമാണെന്നും ശശി തരൂര്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി കാര്യക്ഷമമല്ലാത്ത സര്‍ക്കാരിനു കീഴില്‍ മിസോറാമിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ഇത് മാറ്റമുണ്ടാക്കാനുളള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


'കോണ്‍ഗ്രസ് ശക്തമാണ്. പാര്‍ട്ടിയിലെ അവസരവാദികളെല്ലാം പോയ്ക്കഴിഞ്ഞു. ഇവിടെ ബാക്കിയുളള അംഗങ്ങളും സ്ഥാനാര്‍ത്ഥികളുമെല്ലാം കോണ്‍ഗ്രസിനോടും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനോടും കൂറുപുലര്‍ത്തുന്നവരാണ്. സംസ്ഥാനത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ യോഗ്യതയുളള, അനുഭവ സമ്പത്തുളളവരാണ് കോണ്‍ഗ്രസിലുളളത്. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. ഏകത്വമല്ല ഐക്യമെന്ന് ഓര്‍ക്കണം. ഇന്ത്യയെന്ന ആശയം തന്നെ ഭീഷണിയിലാണ്. വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി- ശശി തരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മിസോറാമിലും ഛത്തീസ്ഗഡിലും നാളെയാണ് വോട്ടെടുപ്പ്. മിസോറാമിലെ മുഴുവന്‍ സീറ്റുകളിലും ഛത്തീസ്ഗഡിലെ ഇരുപത് സീറ്റുകളിലും ജനം വിധിയെഴുതും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

 

Latest News