Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗള്‍ഫ് നാടുകളില്‍ പാശ്ചാത്യ ബഹിഷ്‌കരണം വ്യാപിക്കുന്നു; ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് ലിസ്റ്റ് പരിശോധിച്ച ശേഷം

ഇസ്രായില്‍, യു.എസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനര്‍, യെമനിലെ ബാബുല്‍ യെമനില്‍നിന്നുള്ള ദൃശ്യം.

മനാമ- ഇസ്രായില്‍ ഫലസ്തീനികളുടെ കൂട്ടുക്കുരുതി തുരുന്നതിനിടെ, ഗള്‍ഫ് നാടുകളില്‍ പാശ്ചാത്യ ബഹിഷ്‌കരണം വ്യാപിക്കുന്നു. ഏതൊക്കെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പട്ടിക നോക്കിയ ശേഷമാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതെന്ന് ബഹ്‌റൈനില്‍നിന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
കൈയില്‍ കരുതിയ ടാബ്‌ലറ്റില്‍ ബഹിഷ്‌കരിക്കേണ്ട ഉല്‍പന്നങ്ങളുടെ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് ബഹ്‌റൈനിലെ ഒരു കണ്‍വീനിയന്‍സ് സ്‌റ്റോറിലെത്തിയ  14 വയസ്സായ ജാന അബ്ദുല്ല ഷോപ്പിംഗ് നടത്തിയത്.
ജാനയും അവളുടെ 10 വയസ്സായ സഹോദരന്‍ അലിയും മക്‌ഡൊണാള്‍ഡ്‌സില്‍ ദിവസേന ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മക്‌ഡൊണാള്‍ഡ്‌സ് മാത്രമല്ല, ഇസ്രായിലിനെ പിന്തുണയ്ക്കുന്നതായി ിശ്വസിക്കുന്ന ഉല്‍പ്പന്നങ്ങളൊക്കെയും ബഹിഷ്‌കരിക്കുന്നു.

മനാമ- ഇസ്രായില്‍ ഫലസ്തീനികളുടെ കൂട്ടുക്കുരുതി തുരുന്നതിനിടെ, ഗള്‍ഫ് നാടുകളില്‍ പാശ്ചാത്യ ബഹിഷ്‌കരണം വ്യാപിക്കുന്നു. ഏതൊക്കെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പട്ടിക നോക്കിയ ശേഷമാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതെന്ന് ബഹ്‌റൈനില്‍നിന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
കൈയില്‍ കരുതിയ ടാബ്‌ലറ്റില്‍ ബഹിഷ്‌കരിക്കേണ്ട ഉല്‍പന്നങ്ങളുടെ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് ബഹ്‌റൈനിലെ ഒരു കണ്‍വീനിയന്‍സ് സ്‌റ്റോറിലെത്തിയ  14 വയസ്സായ ജാന അബ്ദുല്ല ഷോപ്പിംഗ് നടത്തിയത്.
ജാനയും അവളുടെ 10 വയസ്സായ സഹോദരന്‍ അലിയും മക്‌ഡൊണാള്‍ഡ്‌സില്‍ ദിവസേന ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മക്‌ഡൊണാള്‍ഡ്‌സ് മാത്രമല്ല, ഇസ്രായിലിനെ പിന്തുണയ്ക്കുന്നതായി വിശ്വസിക്കുന്ന ഉല്‍പ്പന്നങ്ങളൊക്കെയും ബഹിഷ്‌കരിക്കുന്നു.
ബഹ്‌റൈനില്‍ മാത്രമല്ല, മിഡില്‍  ഈസ്റ്റില്‍ ഉടനീളമുള്ള പലരും ഇപ്പോള്‍ ഇസ്രായിലിനെ പിന്തുണയ്ക്കുന്നതായി കരുതുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വ്യാപകമായി ബഹിഷ്‌കരിക്കുകയാണ്.
ടിക് ടോക്ക് ഉള്‍പ്പെടയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം വ്യാപിച്ചതോടെ കുട്ടികളും അവരുടെ മാതാപിതാക്കളുമൊക്കെ പ്രധാന പാശ്ചാത്യ ബ്രാന്‍ഡുകളെ ഒഴിവാക്കുകയാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായിലിനെ പിന്തുണയ്ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും തങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയെന്ന് ജാന ്
അബ്ദുല്ല എഎഫ്പിയോട് പറഞ്ഞു. കൂടുതല്‍ ആക്രമണം നടത്താന്‍ ഞങ്ങളുടെ പണം സംഭാവന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- ജാന പറഞ്ഞു.
ആവശ്യമായ ഉല്‍പന്നങ്ങള്‍ക്കായി പ്രാദേശിക കമ്പനികള്‍ക്കായി തിരയുകയാണ് ബഹിഷ്‌കരണം പ്രാവര്‍ത്തികമാക്കാന്‍ ഉപഭോക്താക്കള്‍ ചെയ്യുന്നത്.
ഇസ്രായില്‍ ഗാസയില്‍ നിരന്തരം ബോംബാക്രമണം നടത്തുകയും കരസേനയെ അയക്കുകയും ചെയ്തിരിക്കെയാണ് രോഷാകുലരായ അറബികള്‍ ഇസ്രായിലിന്റെ സഖ്യകക്ഷികളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി ബന്ധപ്പെട്ട ബ്രാന്‍ഡുകള്‍ക്കെതിരെ തിരിഞ്ഞത്. ഗാസയില്‍ ഇതുവരെ
9,700ലധികം പേരെയാണ് ഇസ്രായില്‍ കൂട്ടക്കുരുതി നടത്തിയത്.  ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇസ്രായേലി ആക്രമണങ്ങളില്‍ ബഹിഷ്‌കരണത്തിനൊപ്പം അറബ് രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന ആഹ്വാനം ചെയ്ത് പ്രധാന തലസ്ഥാനങ്ങളില്‍ ഫലസ്തീന്‍ അനുകൂല റാലികളും നടക്കുന്നുണ്ട്.
തുര്‍ക്കിയും ജോര്‍ദാനും ഇസ്രായേലില്‍നിന്ന് അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. സൗദി അറേബ്യ ബന്ധം മെച്ചെപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും വ്യാപാര ബന്ധം നിര്‍ത്തിവച്ചതായി ബഹ്‌റൈന്‍ പാര്‍ലമെന്റ് അറിയിച്ചു.
സാങ്കേതിക വിദഗ്ധരായ യുവാക്കളുടെ നേതൃത്വത്തില്‍ ബഹിഷ്‌കരണ കാമ്പെയ്‌നില്‍ ബ്രൗസര്‍ വിപുലീകരണങ്ങള്‍, നിരോധിത ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുന്ന വെബ്‌സൈറ്റുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
കൂടുതല്‍ പരമ്പരാഗത രീതികളും ഉപയോഗത്തിലുണ്ട്. കുവൈത്ത് സിറ്റിയിലെ ഒരു നാലുവരി ഹൈവേയുടെ അരികില്‍, കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ബാന്‍ഡേജില്‍ രക്തം പുരണ്ട കുട്ടികളുടെ ചിത്രങ്ങള്‍ കാണിക്കുന്നു.
നിങ്ങള്‍ ഇന്ന് ഒരു ഫലസ്തീനിയെ കൊന്നോ?' പാശ്ചാത്യ സാധനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ഉപഭോക്താക്കളെ സങ്കടപ്പെടുത്തുന്ന ചോദ്യം ചോദിക്കുന്നു. ഇസ്രായിലിന്റെ ഗാസ ആക്രമണത്തിനുള്ള പാശ്ചാത്യ പിന്തുണ 'കുവൈത്തിലെ ബഹിഷ്‌കരണത്തിന്റെ വ്യാപനത്തെ ശക്തിപ്പെടുത്തിയെന്ന് കുവൈത്തി ആക്ടിവിസ്റ്റായ മിഷാരി അല്‍ ഇബ്രാഹിം പറയുന്നു.

Latest News