വര്‍ഷങ്ങളായി അവതാരികയായും നടിയുമൊക്കെയായി തിളങ്ങിയ രഞ്ജിനി ഹരിദാസ് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ കുറച്ചുകാലമായി രഞ്ജിനി ജീവിതം ആഘോഷമാക്കുന്നതിനെക്കുറിച്ചാണ് പറയാറുള്ളത്. നാല്‍പ്പത് വയസ്സിലേക്ക് എത്തിയിട്ടും നടി വിവാഹം കഴിക്കാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. രഞ്ജിനി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും വിവാഹത്തെ കുറിച്ച് ഉടനെ ഒരു തീരുമാനമില്ലെന്ന നിലപാടിലാണ് താരം. അതേ സമയം താന്‍ പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണെന്നും രഞ്ജിനി മുന്‍പ് പറഞ്ഞിട്ടുണ്ട്. കാമുകന്‍ ശരത്ത് പുളിമൂട് എന്നയാളുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് രഞ്ജിനി. കാമുകന്‍ ശരത്തിനൊപ്പം ഇരിക്കുന്ന കിടിലനൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ രഞ്ജിനി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'വളരെ നല്ല മൂഡിലാണ്', എന്നാണ് ചിത്രത്തിന് രഞ്ജിനി കൊടുത്ത ക്യാപ്ഷന്‍. ഒപ്പം ശരത്തിനെ ടാഗ് ചെയ്യുകയും ദുബായില്‍ നിന്നുമെടുത്ത ചിത്രമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. രഞ്ജിനിയുടെ പോസ്റ്റിനെ സ്വീകരിച്ച ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്. രണ്ടാളെയും ഇങ്ങനെ ഒരുമിച്ച് കാണാന്‍ സന്തോഷമുണ്ട്, രണ്ടാളും എത്രത്തോളം സന്തോഷത്തിലാണെന്ന് നിങ്ങളുടെ ചിത്രം കണ്ടാല്‍ തന്നെ അറിയാം, എന്നിങ്ങനെ നിരവധി കമന്റുകളാണ് രഞ്ജിനിയ്ക്ക് കിട്ടുന്നത്. എന്നാല്‍ ഈ പോസ്റ്റിനെ കളിയാക്കുന്നവരും കുറവല്ല.