മുംബൈ- അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ദ്വാരകയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പുതിയ ചിത്രം തേജസിന്റെ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കങ്കണ. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാന്‍ വേണ്ടിയാണു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ വ്യക്തമാക്കി.
ഭഗവാന് ശ്രീകൃഷ്ണന് അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. രാമക്ഷേത്രം സാധ്യമാക്കിയ ബി.ജെ.പി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
600 വര്‍ഷത്തെ പോരാട്ടത്തിന്റെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് രാമക്ഷേത്രം കാണാന്‍ സാധിച്ചത്. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമൊട്ടാകെ ഉയരട്ടെയെന്നും കങ്കണ പറഞ്ഞു.