കൊച്ചി- മമ്മൂട്ടി കമ്പനി നിര്‍മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് 100 കോടി ക്ലബ്ബില്‍. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയില്‍ ഇടംപിടിച്ചത്. ഭീഷ്മ പര്‍വം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങള്‍ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് തിയേറ്ററില്‍ എത്തിയത്. ഒന്‍പത് ദിവസം കൊണ്ട് ചിത്രം അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കിയ ചിത്രം തിയേറ്ററില്‍ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. സുഷിന് ശ്യാം സംഗീത സംവിധാനവം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അര്ജുന് രാധാകൃഷ്ണന്, ദീപക് പറമ്പോള്‍, ധ്രുവന് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പി. ആര്. ഒ: പ്രതീഷ് ശേഖര്‍.