ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ മീറത്തില്‍ യുവതി ഭര്‍ത്താവിന്റെ സഹോദരനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി.ഉത്തരേന്ത്യയിലെ ഉത്സവമായ കര്‍വാ ചൗത്തിന് ഷോപ്പിങ് നടത്തിയ ശേഷമാണ് ഭാര്യ തന്റെ സഹോദരനൊപ്പം ഒളിച്ചോടിയതെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഭാര്യയ്ക്ക് മരണം സംഭവിക്കുന്നതിന് വേണ്ടി ഉപവാസം അനുഷ്ഠിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞു. 2019ലായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യ പ്രിയയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ഭര്‍ത്താവ് അശോക് പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഭര്‍ത്താവിന്റെ സഹോദരന്‍ രാഹുലിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 18 മാസം മാത്രം പ്രായമുള്ള മകനെയും അവര്‍ കൊണ്ടുപോയതായി യുവാവിന്റെ പരാതിയില്‍ പറയുന്നു, മീറത്ത് എസ്പി ഓഫീസില്‍ നേരിട്ടെത്തിയാണ് യുവാവ് പരാതി നല്‍കിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സഹോദരനൊപ്പം ഭാര്യ ഒളിച്ചോടിയ കാര്യം അറിയുന്നത്.
വീട്ടില്‍ വന്ന് രാഹുല്‍ ഭാര്യയെയും മകനെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കര്‍വാ ച ൗത്തിന് ഷോപ്പിങ്ങിനായി ഭാര്യയെ താന്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒളിച്ചോട്ടം. 15,000 രൂപയുടെ സ്വര്‍ണാഭരണവുമായാണ് യുവതി ഒളിച്ചോടിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.