Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായേലിന് പ്രഹരം: നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ; അംബാസഡർമാരെ തിരിച്ചുവിളിച്ച് കൊളംബിയയും ചിലിയും

Read More

ലാ പാസ് - ഫലസ്തീനികൾക്കു നേരെ ഗസയിലും മറ്റും ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതികളിൽ കടുത്ത പ്രതിഷേധവുമായി ബൊളീവിയ. ഇസ്രായേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചതായി ബൊളിവിയൻ വിദേശകാര്യ സഹമന്ത്രി ഫ്രഡ്ഡി മമാനി അറിയിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ കൊളംബിയയും ചിലിയും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്.
  പിറന്ന മണ്ണിൽ ജീവിക്കാനനുവദിക്കാതെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് തള്ളിവിട്ട ഫലസ്തീൻ ജനതയെ അവിടെയും ജീവശ്വാസം വിടാൻ അനുവദിക്കാതെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിന്റെ കടുത്ത മനുഷ്യത്വരഹിതമായ  ആക്രമണങ്ങളെ തുടർന്നാണ് മൂന്ന് രാഷ്ട്രങ്ങളുടെയും തീരുമാനം. ഗസയ്ക്ക് ആവശ്യമായ മാനുഷിക സഹായം നല്കുമെന്ന് ബൊളീവിയൻ പ്രസിഡൻസി മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങൾ എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്നും ബൊളീവിയ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും ഫലസ്തീനികളുടെ കുടിയിറക്കലിനും ഈ ആക്രമണം കാരണമായെന്നും മരിയ നെല പ്രദ ചൂണ്ടിക്കാട്ടി. 
 യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. ഫലസ്തീനികൾക്കു നേരെയുള്ള ആക്രമണത്തെ തുടർന്ന് മുമ്പും ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു. തുടർന്ന് വർഷങ്ങൾക്കു ശേഷം 2019-ലാണ് ബൊളീവിയ ഈ ബന്ധം പുനഃസ്ഥാപിച്ചത്. ഇതാണിപ്പോൾ വീണ്ടും വിച്ഛേദിച്ച് ലോകസമൂഹത്തിന് വ്യക്തമായ സന്ദേശം നൽകാൻ ബൊളീവിയ തയ്യാറായത്. എന്നാൽ, ബൊളീവിയ ഭീകരവാദത്തിന് കീഴടങ്ങുന്നുവെന്നാണ് ഇതോടുള്ള ഇസ്രായേലിന്റെ പ്രതികരണം. അതിനിടെ, ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ഹമാസ്, അറബ് രാജ്യങ്ങളും ഇസ്രായേലിനോട് ഈ വഴിക്കു നീങ്ങണമെന്ന് നിർദേശിച്ചു.
 സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ഫലസ്തീൻ ജനതയ്ക്കു നേരെയുള്ള ആക്രമണങ്ങൾ നിർത്തിയില്ലെങ്കിൽ ഇസ്രായേലിൽ തുടരില്ലെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേൽ നടത്തുന്നത് രാജ്യന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ച് ചിലിയും വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News