Sorry, you need to enable JavaScript to visit this website.

കങ്കണയുടെ തേജസ് തകര്‍ന്നടിഞ്ഞു, ആളില്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കുന്നു... ചിത്രം കാണാന്‍ യോഗി എത്തി

ലഖ്‌നൗ - വന്‍ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രം 'തേജസ്' ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. എയര്‍ഫോഴ്‌സ് പൈലറ്റിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍വേഷ് മേഹ്തയാണ്. യു.ടി.വി. പ്രൊഡക്ഷന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയേയും കൂട്ടിയാണ് ഇന്ന് കങ്കണ സിനിമ കാണാനെത്തിയത്. യോഗിക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും 'തേജസി'ന് തണുത്ത പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് നാലാം ദിനത്തില്‍ ചിത്രത്തിന് 50 ലക്ഷം മാത്രമാണ് വരുമാനം ലഭിച്ചതെന്ന് ട്രെയ്ഡ് അനലിസ്റ്റ് വെബ്‌സെറ്റായ സാക്‌നിക് റിപ്പോര്ട്ട് ചെയ്യുന്നു. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെ 4.25 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്.
റിലീസിന് മുന്‍പും ശേഷവും മുന്‍കൂര്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെക്കുറവാണ്. മാത്രവുമല്ല, റിലീസ് ദിനത്തില്‍ മുംബൈയിലെ തിയേറ്ററുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ശരാശരി 7.25% സീറ്റുകള്‍ മാത്രമാണ് നിറഞ്ഞത്. ആദ്യദിനത്തില്‍ 1.25 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്. പലയിടത്തും ആളുകള്‍ ഇല്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കി.

 

 

 

Latest News