ന്യൂഡൽഹി - എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സി.ബി.ഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാത്തതിനാലാണ് ഇന്ന് കേസ് മാറ്റിവച്ചത്. ആറുവർഷത്തിനിടെ നാല് ബെഞ്ചുകളിൽ മാറി മാറിയെത്തിയ പ്രമാദമായ കേസ് ഇത് 36-ാം തവണയാണ് മാറ്റിവെച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കേസ് പരിഗണിക്കുന്ന പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സി.ബി.ഐയുടെ സീനിയർ അഭിഭാഷകൻ എത്തിയിരുന്നില്ല. അൽപ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി ഹർജികൾ മാറ്റുകയായിരുന്നു.
2017-ലാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി 2017-ൽ കുറ്റവിമുക്തരാക്കിയതിന് എതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.