ന്യൂദല്‍ഹി- ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം വിവാദ ഗ്രന്ഥം സിലബിസില്‍നിന്ന് പിന്‍വലിച്ച. കുട്ടികള്‍ക്ക് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം ലംഘിക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവരുമായും മൃഗങ്ങളുമായും ലൈംഗികബന്ധം അനുവദിക്കുന്നതുവമായ വിവാദ പുസ്തരം ബഹിഷ്തി സേവറാണ് ദാറുല്‍ ഉലൂം പഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കിതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ ഹിന്ദി പോസ്റ്റില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പുസ്തകത്തെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ എന്‍സിപിസിആര്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കമുള്ള മൗലാന അലി തന്‍വിയുടെ ബഹിഷ്തി സേവര്‍ എന്ന പുസ്തകം പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്തത്.
ഈ പുസ്തകം ദാറുല്‍ ഉലൂം ഫത്‌വ നല്‍കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് ജില്ലാ ഭരണകൂടത്തിന് നോട്ടീസ് നല്‍കിയത്. സഹാരന്‍പൂര്‍ ജില്ലാ ഭരണകൂടം ഉടന്‍ നടപടിയെടുക്കുകയും പുസ്തകത്തിന്റെ ഉപയോഗം നിര്‍ത്തിയതായും ദാറുല്‍ ഉലൂം ദയൂബന്ദിന്റെ വെബ്‌സൈറ്റില്‍ നിന്ന് അനുബന്ധ ഫത്‌വകള്‍ നീക്കം ചെയ്തതായും പ്രിയങ്ക് കനൂംഗോ അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഉലൂമിനെതിരെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ 'മാനുഷി' നല്‍കിയ പരാതിയിലാണ് എന്‍സിപിസിആര്‍ നടപടി സ്വീകരിച്ചത്.