Sorry, you need to enable JavaScript to visit this website.

നടിയുടെ സ്വര്‍ണ ഐ ഫോണ്‍ കണ്ടുകിട്ടിയെന്ന് സന്ദേശം, തിരികെ നല്‍കാന്‍ ഉപാധി

മുംബൈ-ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയുടെ കാണാതായ സ്വര്‍ണ ഐഫോണ്‍ കണ്ടുകിട്ടിയതായി ആരാധകന്‍ അറിയിച്ചു. ഫോണ്‍ തിരികെ നല്‍കാന്‍ ഉപാധിവെച്ചുകൊണ്ടാണ് ഇയാള്‍ സന്ദേശം അയച്ചിരിക്കുന്നത്. ക്രിക്കറ്റില്‍ ഏറെ താല്‍പര്യം കാണിക്കാറുള്ള നടി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കാണുന്നതിനിടെയാണ് 24 കാരറ്റ് സ്വര്‍ണ്ണ ഐഫോണ്‍ നഷ്ടപ്പെട്ടത്. ഒക്ടോബര്‍ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഫോണ്‍ നഷ്ടപ്പെട്ടതായി നടി അറിയിച്ചിരുന്നു.
ഉര്‍വശി അഹമ്മദാബാദ് പോലീസില്‍ പരാതി നല്‍കിയ അവര്‍ ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.
നഷ്ടപ്പെട്ട ഐഫോണ്‍ കണ്ടെത്തിയെന്ന് കാണിച്ച് ഒരു ആരാധകന്‍  നടിക്ക് ഇപ്പോള്‍ ഇ മെയില്‍ അയച്ചിരിക്കയാണ്.  ഫോണ്‍ കണ്ടെത്തിയ ആരാധകന്‍ നടിക്ക് കൈമാറുന്നതിന് മുമ്പ് നിബന്ധനകള്‍ വെച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗ്രോ ട്രേഡേഴ്‌സ് എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് ഇമെയില്‍ അയച്ചതെന്നും അതില്‍  എന്റെ പക്കല്‍ നിങ്ങളുടെ ഫോണ്‍ ഉണ്ട് എന്ന സന്ദേശമാണുള്ളതെന്നും നടി വെളിപ്പെടുത്തി.  
നിങ്ങള്‍ക്കത് വേണമെങ്കില്‍, എന്റെ സഹോദരനെ ക്യാന്‍സറില്‍ നിന്ന് രക്ഷിക്കാന്‍ നിങ്ങള്‍ എന്നെ സഹായിക്കണമെന്നാണ് ഉപാധി.

എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കിട്ടു.
തംബ്‌സ് അപ്പ് ഇമോജിയില്ലാതെ നടി ഇ മെയിലിന് മറുപടിയൊന്നും നല്‍കിയിട്ടില്ല.

 

Latest News