സിയോള്‍- ഹമാസ് പോരാളികള്‍ ഈ മാസം ഏഴിന് ഇസ്രായിലിനെതിരെ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ഉത്തരകൊറിയന്‍ ആയുധങ്ങള്‍ പ്രയോഗിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. ഹമാസ് പുറത്തുവിട്ട വീഡിയോയും
ഇസ്രായില്‍ പിടിച്ചെടുത്ത ആയുധങ്ങളും വിശകലനം ചെയ്താണ് ഈ നിഗമനം. അതേസമയം, ഹമാസിന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് ഉത്തര കൊറിയ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍, ഉത്തര കൊറിയന്‍ ആയുധങ്ങളെക്കുറിച്ചുള്ള രണ്ട് വിദഗ്ധര്‍, ഇസ്രായില്‍ പിടിച്ചെടുത്ത ആയുധങ്ങളുടെ ഒരു അസോസിയേറ്റഡ് പ്രസ് വിശകലനം എന്നിവയാണ് ഉത്തര കൊറിയയുടെ എ7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഹമാസ് ഉപയോഗിച്ചുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗത, ആണവായുധ പരിപാടികള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗമായി ഉത്തരകൊറിയ അനധികൃത ആയുധ കയറ്റുമതിയെ ആശ്രയിക്കുന്നുവെന്ന ആരോപണമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വേഗത്തില്‍ വീണ്ടും ലോഡുചെയ്യാന്‍ കഴിയുന്നതാണ് റോക്കറ്റ്‌പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍. കവചിത വാഹനങ്ങളോടും ടാങ്കുകളോടും ഏറ്റുമുട്ടുന്ന ഗറില്ലാ സേനകള്‍ക്ക് ഇത് വിലപ്പെട്ട ആയുധമാണ്.
സിറിയ, ഇറാഖ്, ലെബനന്‍, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ എഫ്7 സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി ആര്‍മമെന്റ് റിസര്‍ച്ച് സര്‍വീസസിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ആയുധ വിദഗ്ധന്‍ എന്‍.ആര്‍ ജെന്‍സന്‍ ജോണ്‍സ് പറഞ്ഞു.
ഉത്തരകൊറിയ പണ്ടുമുതലേ ഫലസ്തീന്‍ ഗ്രൂപ്പുകളെ പിന്തുണച്ചിരുന്നു. കൂടാതെ തടഞ്ഞുവച്ച സാധനങ്ങള്‍ക്കിടയില്‍ ഉത്തരകൊറിയന്‍ ആയുധങ്ങള്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്- ജെന്‍സന്‍ ജോണ്‍സ് എപിയോട് പറഞ്ഞു.
വ്യതിരിക്തമായ ചുവന്ന വരയുള്ള റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുമായി പോരാളികളുടെ ചിത്രങ്ങള്‍ ഹമാസ് പ്രസിദ്ധീകരിച്ചിരുന്നു. ഹമാസിനൊപ്പം ഉത്തരകൊറിയന്‍ ആയുധങ്ങള്‍ കാണുന്നതില്‍ അതിശയിക്കാനില്ലെന്ന് സ്‌മോള്‍ ആംസ് സര്‍വേയിലെ മുതിര്‍ന്ന ഗവേഷകനായ മാറ്റ് ഷ്രോഡര്‍ പറഞ്ഞു. സോവിയറ്റ് കാലഘട്ടത്തിലെ ആര്‍.പി.ജി 7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡിനോട് സാമ്യമുള്ളതാണ് ഉത്തര കൊറിയയുടെ നോര്‍ത്ത് കൊറിയന്‍ എഫ്7. എന്നാല്‍ ശ്രദ്ധേയമായ വ്യത്യാസങ്ങളുമുണ്ട്.