തിരുവനന്തപുരം - വരും മണിക്കൂറുകളിൽ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴിയുള്ളതിനാൽ അടുത്ത 36 മണിക്കൂറിനകം അത് തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21-ഓടെ വീണ്ടും ശക്തി പ്രാപിച്ച് മദ്ധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കൂടാതെ തമിഴ്‌നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലും മറ്റു രണ്ടു ചക്രവാത ചുഴികൾ കൂടി നിലനില്ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീത്തിൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കി.