സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജെഎസ്‌കെ' . ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യില്‍ എത്തുന്നു.
സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്‌കെ. . ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. ജെ എസ് കെ യിലെ ക്ലൈമാക്‌സ് ഫൈറ്റ് സീനുകള്‍ നാഗര്‍കോവിലില്‍ അടുത്തിടെ ഷൂട്ട് ചെയ്തിരുന്നു. ഒന്നര കോടി രൂപ മുതല്‍ മുടക്കില്‍ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജാശേഖറാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ സജിത്ത് കൃഷ്ണ,എഡിറ്റര്‍ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണന്‍, , ആര്‍ട്ട് ജയന്‍ ക്രയോണ്‍,കോസ്റ്റ്യൂം അരുണ്‍ മനോഹര്‍,മേക്കപ്പ് പ്രദീപ് രംഗന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുഗദാസ് മോഹന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജയകൃഷ്ണന്‍ ആര്‍ കെ, അനന്തു സുരേഷ് , വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട് ജിനു അനില്‍കുമാര്‍