മുംബൈ-ഇറക്കം കുറഞ്ഞ പാവാട ധരിച്ച് നൃത്തം ചെയ്യുന്നത് പോതുജനങ്ങളെ പ്രകോപിപ്പിക്കുന്ന 'അശ്ലീല' പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിര്‍ഖുരയിലെ റിസോര്‍ട്ടിലെ വിരുന്നിനിടെ നടന്ന നൃത്തത്തിനെതിരായ കേസ് പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ സാധാരണവും സ്വീകാര്യവുമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള വസ്ത്രധാരണം സിനിമകളിലും നമ്മള്‍ കാണുന്നുണ്ട്. ഏത് പ്രവൃത്തികളാണ് അശ്ലീലമാകുന്നത് എന്നത് വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തില്‍ പുരോഗമനപരമായ വീക്ഷണം സ്വീകരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും വിധി പ്രസ്താവത്തില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞ മേയ് മാസത്തില്‍ തിര്‍ഖുരയിലെ ടൈഗര്‍ പാരഡൈസ് റിസോര്‍ട്ടിലും വാട്ടര്‍ പാര്‍ക്കിലും റെയ്ഡ് നടത്തിയ സാഹചര്യത്തില്‍ ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ നൃത്തം ചെയ്തുവെന്നാരോപിച്ചാണ് പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സദാചാര പോലീസിങാണിതെന്ന് കോടതി കുറ്റപ്പെടുത്തി.
സെക്ഷന്‍ 294 പ്രകാരം ഒരു പ്രവൃത്തി കുറ്റമാകണമെങ്കില്‍ അത് പരസ്യമായി ചെയ്യണമെന്ന് കോടതി ചൂണ്ടിക്കാട്ടി. മോശം പ്രവൃത്തി, വാക്ക്, ദൃശ്യങ്ങള്‍ എന്നിവ പരസ്യമായി ചെയ്യുകയോ അത് മറ്റുള്ളവരെ അലോസരപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ഈ വകുപ്പ് പ്രകാരം കുറ്റം നിലനില്‍ക്കൂ എന്നും കോടതി നിരീക്ഷിച്ചു.