ദുബായ്-ഡിജിറ്റല്‍ ബിസിനെസ്സ് വാലെറ്റില്‍ യുഎസ്ബി ചിപ്പില്‍ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യുഎഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.നേരത്തെ പാസ്സ്പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പതിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വിസ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. നേരത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു.